കോഴിക്കോട് : വിജിൽ തിരോധാന കേസിൽ നിർണ്ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിൻറേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാമത്തെ ദിവസം നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. (Vigil missing case)
മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തി. അസ്ഥിഭാഗങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവാവിൻറേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. പ്രതികളായ നിഖിലിന്‍റേയും ദീപേഷിന്‍റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.
വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതായത് 2019 മാർച്ച് 24നാണ്. സുഹൃത്തുക്കളായ പ്രതികൾ പറഞ്ഞത് അമിതമായ ലഹരി ഉപയുഗത്തിന് ശേഷം മരിച്ച വിജിലിൻ്റെ മൃതദേഹം ചതുപ്പിൽ കുഴിച്ചിട്ടുവെന്നാണ്.