ബിഗ് ബോസ് ഹൗസിൽ നൂറയുടെ അഴിഞ്ഞാട്ടമെന്ന് പ്രേക്ഷകർ; നെവിനെ വെല്ലുവിളിച്ച് ക്വിറ്റ് ചെയ്യിപ്പിച്ച നൂറ, റെന ഫാത്തിമയെയും എയറിലാക്കി | Bigg Boss

നൂറയെയും ആദിലയെയും രണ്ട് മത്സരാർത്ഥികളാക്കിയതിന് ശേഷം ഇതുവരെ കാണാത്ത ക്യാരക്ടർ ഷിഫ്റ്റാണ് നൂറയിൽ ഉണ്ടായിരിക്കുന്നത്.
Noora
Published on

ബിഗ് ബോസ് ഹൗസിൽ നൂറയെയും ആദിലയെയും രണ്ട് മത്സരാർത്ഥികളാക്കിയതിന് ശേഷം ഇതുവരെ കാണാത്ത ക്യാരക്ടർ ഷിഫ്റ്റാണ് നൂറയിൽ ഉണ്ടായിരിക്കുന്നത്. നെവിനെ വെല്ലുവിളിച്ച് ക്വിറ്റ് ചെയ്യിപ്പിച്ച നൂറ കഴിഞ്ഞ ദിവസം റെന ഫാത്തിമയെയും എയറിലാക്കി. കഴിഞ്ഞ ദിവസം അർദ്ധരാത്രി അനുമോളും ആര്യനും തമ്മിലുണ്ടായ പ്രശ്നത്തിൻ്റെ ചുവടുപിടിച്ചാണ് അടുത്ത പ്രശ്നം. ബിഗ് ബോസ് തിരികെ നൽകിയ വസ്ത്രങ്ങളും മറ്റും മുറിയിൽ അടുക്കിവെക്കുന്നതാണ് സന്ദർഭം. അനുമോളുടെയും ആര്യൻ്റെയും കിടക്കകൾ അടുത്തടുത്താണ്. ഇടയ്ക്ക് അനുമോൾ തന്നെ ചവിട്ടിയെന്ന് ആര്യൻ ആരോപിക്കുന്നു. രണ്ട് തവണ ചവിട്ടിയെന്നാരോപിച്ച് ആര്യൻ വഴക്കിടുമ്പോൾ, താൻ ചവിട്ടിയിട്ടില്ലെന്ന് അനുമോൾ വാദിക്കുന്നു.

പിന്നാലെ, തൻ്റെ കിടക്കയുടെ വശത്ത് ചെരിപ്പുകൾ അടുക്കിവച്ചുകൊണ്ടിരുന്ന അനുമോളോട് ആര്യൻ വീണ്ടും വഴക്കടിക്കുന്നു. കോമൺ സ്പേസായ ഇവിടെ തൻ്റെ ചെരിപ്പുകൾ വെക്കാനും ഇടം വേണമെന്നായിരുന്നു ആര്യൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കിക്കുന്നു. ഇതിനിടെ, ആര്യൻ അനുമോളുടെ ചെരിപ്പും അനുമോൾ ആര്യൻ്റെ ചെരിപ്പും എടുത്ത് എറിയുന്നു. അനുമോൾ എറിഞ്ഞ ചെരിപ്പ് തൻ്റെ ദേഹത്തുകൊണ്ടെന്നാരോപിച്ച് അക്ബർ അനുവിൻ്റെ നേർക്ക് ചെരിപ്പ് ശക്തിയിൽ എറിയുന്നു. ഇതോടെ, ഷാനവാസ് പ്രശ്നത്തിൽ ഇടപെടുന്നു. പിന്നീട് അക്ബറും ഷാനവാസും തമ്മിൽ ഉന്തും തള്ളുമുണ്ടാവുന്നു.

ഇതിനിടയിലേക്ക് എത്തിയ അപ്പാനി ശരതുമായി ആദില കോർക്കുന്നു. ശരത്, ആദിലയെ ചീത്ത വിളിക്കുന്നു. ഇതോടെ, നൂറ ഇടപെടുന്നു. ശരതിനെ ആദിലയും നൂറയും ചേർന്ന് ഫയർ ചെയ്യുമ്പോൾ ബിഗ് ബോസ് എല്ലാവരോടും ലിവിങ് റൂം സോഫയിൽ വന്നിരിക്കാൻ ആവശ്യപ്പെടുന്നു. ഇവിടെ വച്ച് റെന, നൂറയോട് വഴക്കടിക്കുന്നു. പിന്നെ കാണുന്നത് റെന എയറിൽ നിൽക്കുന്നതാണ്. ഇവർക്കിടയിൽ ഇടയ്ക്ക് ജിസേലും അക്ബറും ശരതും ഇടപെടുന്നുണ്ടെങ്കിലും നൂറ ആരെയും വെറുതെ വിടുന്നില്ല. അവസാനം ശരത് ചീത്തവിളിയിൽ മാപ്പ് പറയുന്നതും വീഡിയോയിൽ കാണാം.

Related Stories

No stories found.
Times Kerala
timeskerala.com