തൃശൂർ :ജൂലൈ ഏഴിന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗുരുവായൂർ സന്ദർശിക്കും. അതിനാൽ, തിങ്കളാഴ്ച്ച ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. (Vice President to visit Guruvayur Temple )
രാവിലെ എട്ടു മുതൽ പത്ത് വരെയാണ് നിയന്ത്രണം. ഇത് വിവാഹം, ചോറൂണ് എന്നിവയ്ക്കും ബാധകമാണ്. ഇന്നർ റിങ് റോഡിൽ വാഹന പാർക്കിങ്ങും അനുവദിക്കില്ല.
അതോടൊപ്പം, തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദേശം നൽകി.