മറ്റത്തൂരിൽ വൈസ് പ്രസിഡൻ്റ് നൂർജഹാൻ നവാസ് രാജിവെച്ചു: പ്രസിഡൻ്റ് തുടരും | Vice President

രാഷ്ട്രീയ വിവാദങ്ങൾക്ക് താൽക്കാലിക ശമനം
മറ്റത്തൂരിൽ വൈസ് പ്രസിഡൻ്റ് നൂർജഹാൻ നവാസ് രാജിവെച്ചു: പ്രസിഡൻ്റ് തുടരും | Vice President
Updated on

തൃശ്ശൂർ: ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിനെത്തുടർന്ന് മറ്റത്തൂരിൽ കോൺഗ്രസിനകത്തുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്ക് താൽക്കാലിക ശമനം. കെപിസിസി നേതൃത്വവുമായുള്ള ചർച്ചകൾക്കൊടുവിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചു. എന്നാൽ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടെസി ജോസ് സ്ഥാനത്ത് തുടരും.(Vice President resigns in Mattathur, relief for political controversies)

കെപിസിസി ചുമതലപ്പെടുത്തിയ റോജി എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളാണ് മറ്റത്തൂരിലെ സമവായത്തിന് വഴിയൊരുക്കിയത്. കോൺഗ്രസ് അംഗങ്ങൾ ബിജെപി വോട്ട് വാങ്ങി ഭരണം പിടിച്ചത് പാർട്ടിയുടെ ദേശീയ നയത്തിന് വിരുദ്ധമാണെന്നും ഇത് എൽഡിഎഫിന് രാഷ്ട്രീയ ആയുധമായെന്നും കെപിസിസി വിലയിരുത്തിയിരുന്നു.

വൈസ് പ്രസിഡന്റ് രാജിവെക്കുന്നതോടെ വിമത സ്വരം ഉയർത്തിയ 8 അംഗങ്ങളെയും പാർട്ടിയിൽ തിരിച്ചെടുക്കാനുള്ള നടപടികൾക്ക് കോൺഗ്രസ് തുടക്കമിടും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടെസി ജോസ് രാജിവെക്കില്ലെന്ന് വിമത നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com