ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, കനകക്കുന്നിലും പ്രവേശന വിലക്ക് | Vice President

പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്
ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, കനകക്കുന്നിലും പ്രവേശന വിലക്ക് | Vice President
Updated on

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് തലസ്ഥാനത്തെത്തും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.(Vice President in Thiruvananthapuram today, Strict traffic restrictions in the city)

ഇന്ന് രാത്രി 7 മണിക്ക് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 7.20-ന് പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ 'ട്രിവാൻഡ്രം ഫെസ്റ്റിൽ' മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് രാജ്ഭവനിൽ താമസിക്കും. നാളെ രാവിലെ 10 മണിക്ക് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.05-ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. ഉച്ചയ്ക്ക് 1.25-ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയുടെ സുരക്ഷ കണക്കിലെടുത്ത് കനകക്കുന്നിലെ വസന്തോത്സവം, ന്യൂ ഇയർ ലൈറ്റിംഗ് പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 8 വരെ പൊതുജനങ്ങൾക്ക് കനകക്കുന്ന് കോമ്പൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നഗരത്തിലെ പ്രധാന റോഡുകളിൽ ഡിസംബർ 29, 30 തീയതികളിൽ പാർക്കിംഗ് നിരോധനവും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെ ശംഖുമുഖം, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, നിയമസഭ, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡുകളിൽ നിയന്ത്രണമുണ്ട്. നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ കവടിയാർ, വെള്ളയമ്പലം, പി.എം.ജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, ആക്കുളം, മാർ ഇവാനിയോസ് കോളേജ് ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് വെൺപാലവട്ടം - ചാക്ക ഫ്ലൈ ഓവർ - ഈഞ്ചക്കൽ - കല്ലുംമൂട് - വലിയതുറ വഴി പോകണം. ഇന്റർനാഷണൽ ടെർമിനലിലേക്ക് വെൺപാലവട്ടം - ചാക്ക ഫ്ലൈ ഓവർ - ഈഞ്ചക്കൽ - അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴി പോകണം.

Related Stories

No stories found.
Times Kerala
timeskerala.com