തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ദ്വിദിന സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണിത്.(Vice President CP Radhakrishnan in Kerala today)
തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്തേക്ക് തിരിക്കും. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഇതിനുശേഷം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി അദ്ദേഹം സംവദിക്കും. സന്ദർശനത്തിന്റെ ഭാഗമായി നാളെ ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് തിരിച്ചെത്തും.
നാളെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി അദ്ദേഹം സന്ദർശിക്കും. സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് കൊല്ലത്തും തിരുവനന്തപുരത്തും പോലീസ് വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.