

കൊച്ചി: രാജ്യത്തെ ഏറ്റവും ജനപ്രിയ സൗജന്യ സ്ട്രീമിങ് സേവനമായ ആമസോണ്‍ എംഎക്സ് പ്ലെയറുമായി തന്ത്രപരമായ സഹകരണം ആരംഭിച്ച് വി മൂവീസ് ആന്‍റ് ടിവി. വി മൂവീസ് ആന്‍റ് ടിവി ആപ്പിലുള്ള സൗജന്യ ലൈബ്രറി വിപുലമാക്കുമെന്ന് വി പ്രഖ്യാപിച്ചു. ലൈവ് ടിവി, ന്യൂസ് സ്ട്രീമിങ്, സീ5 ഒറിജിനലുകളുടെ ആദ്യ എപ്പിസോഡിന്‍റെ സൗജന്യ അവതരണം തുടങ്ങിയവയെല്ലാം വി മൂവീസ് ആന്‍റ് ടിവി ലഭ്യമാക്കുന്നുണ്ട്. ആമസോണ്‍ എംഎക്സ് പ്ലയര്‍, 400-ല്‍ ഏറെ ലൈവ് ടിവി ചാനലുകളും ഇതുവഴി ലഭ്യമാകും.
സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍, വെബ് ബ്രൗസര്‍ തുടങ്ങിയവ ഉള്‍പ്പെടെ വിപുലമായ ഡിവൈസുകളിലൂടെ വി മൂവീസ് ആന്‍റ് ടിവി ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കും. കുറഞ്ഞ ചെലവിലുള്ള ഡാറ്റാ പദ്ധതികളുടെ ഫലമായി ഇന്ത്യയിലെ ഒടിടി ഉപഭോഗം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.