
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാവായ വി, വി ഗെയിംസില്‍ ഗാലക്സി ഷൂട്ടേഴ്സ്ന്‍റെ ഫ്രീഡം ഫെസ്റ്റ് എഡിഷന്‍ അവതരിപ്പിച്ചു. വി ആപ്പില്‍ മാത്രം ലഭിക്കുന്ന ഈ പ്രത്യേക പതിപ്പ് ആഗസ്റ്റ് 31 വരെ ലഭിക്കും. ഗെയിമിംഗും വിനോദവും ഒപ്പം നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരമാണിത്.
ഇന്ത്യയുടെ മൊബൈല്‍ ഗെയിമിംഗ് വിപണി അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഈ പുതിയ പദ്ധതി. 2025-ഓടെ ഗെയിമിംഗ് വിപണി 7.5-8.75 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഉപയോക്തൃ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന ഏറ്റവും ജനപ്രിയമായ വിഭാഗങ്ങളില്‍ ഒന്നാണ് ഷൂട്ടര്‍ ഗെയിമുകള്‍. ഈ ഗെയിം അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിനോദമൂല്യം നല്‍കിക്കൊണ്ട് വിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ്.
ഗാലക്സി ഷൂട്ടേഴ്സ് ഫ്രീഡം ഫെസ്റ്റ് ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപയ്ക്ക് 4999 രൂപ മൂല്യമുള്ള വാര്‍ഷിക റീചാര്‍ജ് നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. വി മൂവീസ് & ടിവി സൂപ്പര്‍ സബ്സ്ക്രിപ്ഷന്‍റെ ഭാഗമായി ആമസോണ്‍ പ്രൈം വീഡിയോ, സോണി ലീവ്, സീ5, ലയണ്‍സ്ഗേറ്റ് പ്ലേ, ഫാന്‍ കോഡ് ഉള്‍പ്പെടെ 19 ഒടിടി പ്ലാറ്റ്ഫോമുകളില്‍ ആക്സസും ഒരു വര്‍ഷം മുഴുവന്‍ പ്രതിദിനം 2ജിബി ഡാറ്റയും ഉള്‍പ്പെടുന്നു. കൂടാതെ 19 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കുന്ന വി മൂവീസ് & ടിവി സബ്സ്ക്രിപ്ഷനും 10ജിബി ഡാറ്റയും ഒരു രൂപയ്ക്ക് ലഭിക്കും. ഒരു രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും 50 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.
ഇതില്‍ പങ്കെടുക്കുന്നതിനായി ഉപഭോക്താക്കള്‍ വി ആപ്പില്‍ ലോഗിന്‍ ചെയ്ത്, വി ഗെയിംസ് തുറന്ന്, ഗെയിം കളിച്ച് പ്രതിദിനം ജെമുകള്‍ നേടണം. ലഭിക്കുന്ന ജെമുകളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപയ്ക്ക് 4999 രൂപ മൂല്യം വരുന്ന വാര്‍ഷിക റീചാര്‍ജ് പായ്ക്ക്, ഒരു രൂപയ്ക്ക് 50ജിബി ഡാറ്റ പായ്ക്ക്, ഒരു രൂപയ്ക്ക് വി മൂവീസ് & ടിവി സൂപ്പര്‍ സബ്സ്ക്രിപ്ഷന്‍ ഇതില്‍ 10 ജിബി ഡാറ്റയും, സീ5, സോണീ ലിവ് എന്നിവയുള്‍പ്പെടെ 19 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ്സും, 50 രൂപ വിലവരുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും.
മത്സരം പ്രതിദിനം റീസെറ്റ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് പല അവസരങ്ങളിലും കളിച്ച് വിജയ സാധ്യത വര്‍ധിപ്പിക്കാനാകും. ഗാലക്സി ഷൂട്ടേഴ്സിന് പുറമേ, ഫ്രൂട്ട് മര്‍ജ്, ആര്‍ച്ചറി, ബബിള്‍ ഷൂട്ടര്‍, സോളിറ്റയര്‍ പ്രോ, ക്രിക്കറ്റ് ബാഷ്, ക്വിക് കാരം, വേര്‍ഡ് ഗെയിം, കാനണ്‍ ബ്ലാസ്റ്റ്, സ്റ്റാക്ക് ബൗണ്‍സ് പോലുള്ള ആകര്‍ഷകമായ മറ്റു നിരവധി ഗെയിമുകളും വി ഗെയിംസില്‍ ലഭ്യമാണ്.
വിജയികളെ വി ആപ്പിലൂടെ പ്രഖ്യാപിക്കും. കൂടാതെ സമ്മാനം സ്വന്തമാക്കാനുള്ള ലിങ്ക് ഉള്‍പ്പെടെയുള്ള എസ്എംഎസ് വിജയികള്‍ക്ക് ലഭിക്കുന്നതാണ്.
ആക്ഷന്‍, ആര്‍ക്കേഡ്, പസില്‍, സ്ട്രാറ്റജി തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സാധാരണ ഗെയിമുകളും പ്രീമിയം ഗെയിമുകളും വി ഗെയിംസില്‍ ലഭിക്കും. ഗാലക്സി ഷൂട്ടേഴ്സ് ഫ്രീഡം ഫെസ്റ്റ്ലൂടെ നൂതനമായ ഉള്ളടക്കവും മികച്ച അനുഭവങ്ങളും നല്‍കി വി ഉപഭോക്തൃ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുകയാണ്.