ആമസോണ്‍ വെബ് സര്‍വീസസും സി ഡോട്ടുമായും ചേര്‍ന്ന് വി ബിസിനസിന്‍റെ ഇന്‍റര്‍നെറ്റ് ഓഫ് തിങ്ക്സ് ഇന്നൊവേഷന്‍ ലാബ്

ആമസോണ്‍ വെബ് സര്‍വീസസും സി ഡോട്ടുമായും ചേര്‍ന്ന് വി ബിസിനസിന്‍റെ  ഇന്‍റര്‍നെറ്റ് ഓഫ് തിങ്ക്സ് ഇന്നൊവേഷന്‍ ലാബ്
Published on

കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് ആമസോണ്‍ വെബ് സര്‍വീസസ്, സെന്‍റര്‍ ഫോര്‍ ടെലിമാറ്റിക്സ്, (സി ഡോട്ട്) എന്നിവയുമായി ചേര്‍ന്ന് വി ബിസിനസ് ഐഒടി ഇന്നൊവേഷന്‍ ലാബ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഐഒടിയുമായി ബന്ധപ്പെട്ട പുതുമകള്‍ കണ്ടെത്താനും സഹകരിച്ചു ബിസിനസുകള്‍ സൃഷ്ടിക്കാനുമുള്ള അവസരമാണിതിലൂടെ ലഭിക്കുക. നിര്‍മിത ബുദ്ധിയും 5 ജിയും സംരംഭകത്വ രംഗത്തെ പുതു തരംഗത്തിനു വഴി തുറക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

സ്റ്റാര്‍ട്ട് അപ്പുകള്‍, ഡിവൈസ് നിര്‍മാതാക്കള്‍, സംരംഭങ്ങള്‍ എന്നിവര്‍ക്ക് രൂപകല്പനകള്‍ നടത്താനും പരീക്ഷിക്കാനും ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍, ഐടി അധിഷ്ഠിത സേവനങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായ രീതിയില്‍ ഇവ വളര്‍ത്തിയെടുക്കാനും ലാബ് സഹായകമാകും.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും ഭാവിയിലേക്ക് ഉതകുന്ന സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഇതു വഴിയൊരുക്കുമെന്ന് വോഡഫോണ്‍ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാട്ടിയ പറഞ്ഞു. ഇന്ത്യയുടെ ഐഒടി രംഗത്തെ മാറ്റി മറിക്കാനും പുതുമകള്‍ക്കായുള്ള അവസരങ്ങള്‍ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സഹകരണം വഴി ആമസോണ്‍ വെബ് സര്‍വ്വീസസിന്‍റെ ക്ലൗഡ്, നിര്‍മിത ബുദ്ധി ശേഷികള്‍ വിയുടെ കണക്ടിവിറ്റിയുമായി ചേര്‍ത്ത് ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പുതുതലമുറ സേവനങ്ങള്‍ ലഭ്യമാക്കാന്‍ അവസരം നല്‍കുമെന്ന് ഇതേക്കുറിച്ചു സംസാരിച്ച എഡബ്ലിയുഎസ് ഇന്ത്യ സൗത്ത് ഏഷ്യ ബിസിനസ് ഡവലപ്മെന്‍റ് മേധാവി വി ജി സുന്ദര്‍ റാം പരഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കാനാണ് സി ഡോട്ട് ശ്രമിക്കുന്നതെന്ന് സി ഡോട്ട് സിഇഒ ഡോ. രാജ്കുമാര്‍ ഉപോധ്യായ് പറഞ്ഞു.

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് വിപണി 2024-ലെ 2.89 ബില്യണ്‍ ഡോളറില്‍ നിന്ന് 2030-ഓടെ 10.28 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന കണക്കു കൂട്ടലിന്‍റെ പശ്ചാത്തലത്തില്‍ ഈ നീക്കങ്ങള്‍ക്ക് വന്‍ പ്രസക്തിയാണുള്ളത്. ഡിപിഐഐടി അംഗീകാരമുള്ള 1.59 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ വര്‍ഷം രാജ്യത്ത് ഉയര്‍ന്നു വരുന്നതും ഇതിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com