

1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്നും 1962 എന്നീ നാല് അക്കങ്ങള്‍ മാത്രം ഡയല്‍ ചെയ്ത് സേവനം ബുക്ക് ചെയ്യാം. ഇളംദേശം, അടിമാലി, ദേവികുളം, കട്ടപ്പന, നെടുംകണ്ടം, അഴുത എന്നീ ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സമയം വൈകിട്ട് 4 മുതല്‍ രാത്രി 12 വരെ. തൊടുപുഴ, ഇടുക്കി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര ചികിത്സാ സേവനവും ലഭ്യമാണ്. സമയം രാത്രി 8 മുതല്‍ രാവിലെ 8 വരെ.
കൂടാതെ തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമാക്കി മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഓമന മൃഗങ്ങളുടെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള സേവനം അറക്കുളം ,കുഞ്ചിത്തണ്ണി ,കട്ടപ്പന ,നെടുങ്കണ്ടം ,പീരുമേട് ,പെരുവന്താനം എന്നീ മൃഗാശുപത്രികളിലും മുന്‍കൂര്‍ ബുക്കിംഗ് അനുസരിച്ച് ലഭ്യമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ബാധകമാണ്. ഇപ്രകാരമുള്ള സേവനങ്ങള്‍ക്കെല്ലാം 1962 എന്ന ടോള്‍ഫ്രീ നമ്പര്‍ മുഴുവന്‍ ക്ഷീരകര്‍ഷകരും, മറ്റു മൃഗപരിപാലകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് അറിയിച്ചു.