
മലയാള സിനിമാ നടി നെയ്യാറ്റിൻകര കോമളം (93) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പാറശ്ശാല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. പ്രേംനസീറിന്റെ ആദ്യ സിനിമയായ 'മരുമകളിൽ' അഭിനയിച്ചതോടെയാണ് കോമളം കൂടുതൽ ശ്രദ്ധ നേടുന്നത്.
1950ൽ റിലീസ് ചെയ്ത വനമാല എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് കോമളം വെള്ളിത്തിരയിലേക്ക് വരുന്നത്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ്പേപ്പർ ബോയിലെ നായിക, മലയാളത്തിന്റെ നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക, ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കോമളത്തിന്.