"വളരെ ബുദ്ധിമുട്ടേറിയ ടാസ്ക്"; ജയിൽ ടാസ്കിൽ നിന്ന് ഒഴിവാക്കണമെന്ന് ജിസേലും ഒനീലും | Bigg Boss

തങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്ക് ആണ് ലഭിച്ചത്, ദയവായി ഇതിൽ നിന്നും ഒഴിവാക്കിത്തരണം
Bigg Boss
Published on

ബിഗ് ബോസ് ഹൗസിലെ ജയിൽ ടാസ്കിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജിസേലും ഒനീലും. ചരിത്രത്തിലാദ്യമായി മത്സരാർത്ഥികളെ സമയം അറിയിച്ച സീസണായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ടാണ് ബിഗ് ബോസ് ഒനീലിനും ജിസേലിനും ടാസ്ക് നൽകിയത്. എന്നാൽ, ഇത് ഇരുവർക്കും വളരെ കാഠിന്യമേറിയതായി.

രണ്ട് ഇരുമ്പ് വടികൾ ഇവർക്ക് നൽകിയിരുന്നു. ഇതുപയോഗിച്ച് ഒരു സമയം ഒരാൾ ക്ലോക്കിലെ സെക്കൻഡ് സൂചി ചലിക്കുന്ന വേഗതയിൽ പരസ്പരം തട്ടിക്കൊണ്ടിരിക്കണം. 60 തവണ ഇരുമ്പ് വടികൾ തമ്മിൽ തട്ടുമ്പോൾ ഒരു മിനിട്ടാവും. ആ സമയം മറ്റേയാൾ കയ്യടിക്കണം. ഇത് തുടരണം. 60 മിനിട്ട് പൂർത്തിയാവുമ്പോൽ സമയം ഉറക്കെ പറയണം. ബിഗ് ബോസ് ചോദിക്കുമ്പോൾ ശരിയായ സമയം പറയുക. പറയുന്ന സമയം ശരിയാണെങ്കിൽ അപ്പോൾ ജയിലിൽ നിന്ന് മോചിപ്പിക്കും. മൂന്ന് മിനിട്ട് വരെ അങ്ങോട്ടോ ഇങ്ങോട്ടോ മാറാം.- ഇതായിരുന്നു ടാസ്ക്.

തുടർന്ന് ബിഗ് ബോസ് സമയം പ്രഖ്യാപിച്ചു. രാത്രി 9 മണിയായിരുന്നു സമയം. ഇരുവരും ടാസ്ക് ആരംഭിച്ചു. ആദ്യം ആവേശത്തോടെ ടാസ്ക് ചെയ്ത ഇവർ പിന്നീട് തളരാൻ തുടങ്ങി. ഇതോടെ ജിസേലും ഒനീലും ടാസ്ക് മതിയാക്കാൻ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. മടുത്തെന്നും തങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്ക് ആണ് ലഭിച്ചതെന്നും ഇവർ വാദിച്ചു. പിന്നാലെ ഇരുവരും കിടന്ന് ഉറങ്ങുകയും ചെയ്തു. മറ്റുള്ളവർ ഇക്കാര്യം ചോദിച്ചപ്പോൾ തങ്ങൾ ആറ് മണിക്കൂർ പൂർത്തിയാക്കിയെന്നാണ് ഇരുവരും വാദിച്ചത്. അത് പോര എന്ന് മറ്റുള്ളവർ, എന്നാൽ, തനിക്കിനി ചെയ്യാൻ കഴിയില്ലെന്ന് ജിസേൽ പറഞ്ഞു. രാവിലെ നോക്കാം എന്ന് പിന്നീട് ഇവർ തമ്മിൽ പരസ്പരം തീരുമാനിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com