കോഴിക്കോട് : ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ശ്രീമതി ബിരിയാണി വാങ്ങിയത് കോക്കല്ലൂർ ശ്രീ സന്നിധി ഹോട്ടലിൽ നിന്നാണ്. (Vermin in Biriyani from Hotel in Kozhikode)
ഇത് കഴിച്ചതിന് പിന്നാലെ ഇവരുടെ കൊച്ചുമകന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കുടുംബം പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകി.