Venjarammoodu Mass murder : ജീവനൊടുക്കാൻ ശ്രമിച്ചതിനെ കുറിച്ച് ഓർമ്മയില്ല: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ വെൻറിലേറ്ററിൽ നിന്ന് മാറ്റി, മാനസിക പരിശോധനയ്ക്ക് ഹാജരാക്കും

ഇയാളുടെ തലച്ചോറിനോ മറ്റു ആന്തരിക അവയവങ്ങൾക്കോ പരിക്കില്ല. ഡോക്ടർമാർ പറയുന്നത് സഹതടവുകാരൻ പ്രാഥമിക ശുശ്രൂഷ നൽകിയതിനാൽ ഓക്സിജൻ അളവ് വലിയതോതിൽ കുറഞ്ഞില്ല എന്നാണ്.
Venjarammoodu Mass murder case

തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ വെൻറിലേറ്ററിൽ നിന്ന് മാറ്റി. ഇയാൾ പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ കൂടുതൽ മാനസിക പരിശോധനയ്ക്ക് ഹാജരാക്കാൻ ഡോക്ടർമാർ നിർദേശിക്കും. (Venjarammoodu Mass murder case )

ഇയാൾ നിലവിൽ ഐ സി യുവിലാണ്. ഡോക്ടർമാരോട് പ്രതികരിക്കുന്നുണ്ട്. അതേസമയം, ആത്മഹത്യ ചെയ്ത ദിവസത്തെയും, അതിന് മുൻപുള്ള ദിവസത്തെയും കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന് അഫാൻ പറയുന്നുണ്ട്.

ഇയാളുടെ തലച്ചോറിനോ മറ്റു ആന്തരിക അവയവങ്ങൾക്കോ പരിക്കില്ല. ഡോക്ടർമാർ പറയുന്നത് സഹതടവുകാരൻ പ്രാഥമിക ശുശ്രൂഷ നൽകിയതിനാൽ ഓക്സിജൻ അളവ് വലിയതോതിൽ കുറഞ്ഞില്ല എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com