Kerala
Venjarammoodu mass murder : വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ആത്മഹത്യാ ശ്രമത്തിനിടെ അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചു
600 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചു. (Venjarammoodu mass murder case)
പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് പിതാവിൻ്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തിലാണ്. ഇത് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ്.
ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്. 600 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച അഫാൻ ഗുരുതരാവസ്ഥയിലാണ്.
