തിരുവനന്തപുരം : കനത്ത ഗതാഗത കുരുക്കിന് പരിഹാരമായി വെഞ്ഞാറമ്മൂട് മേൽപ്പാലം നിർമ്മാണം ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് മുതൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് കെ എസ് ആർ ടി സി, ചരക്ക് വാഹനങ്ങൾ എന്നിവയുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചു കൊണ്ടാണ്. (Venjarammoodu flyover Construction updates)
ഈ തീരുമാനം ഉണ്ടായത് ഡി.കെ മുരളി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്. ഇന്ന് മുതൽ ഇവിടേക്ക് ഹെവി വാഹനനാണ് കടന്നുവരാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങരയിൽ നിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞ് പോകേണ്ടതായുണ്ട്.
കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജംഗ്ഷനുകളിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് പോകണം. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ് ആർ ടി സി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻ്റിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തിയാണ് പോകേണ്ടത്.