ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടത്.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കട്ടെ.ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും വന്‍ ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട് കാര്യമില്ല, കരിങ്കല്ലാണ്. ഒരുപാട് അഴിമതിയും കെടുകാര്യസ്ഥതയുമുള്ള ബോര്‍ഡാണ് തിരുവിതാംകൂര്‍ ദേവസ്വം. ദേവസ്വംബോര്‍ഡില്‍ ഗൂഢസംഘം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തട്ടിപ്പ് നടക്കുക. ഇപ്പോഴത്തെ സംവിധാനം മാറ്റി പുതിയ സംവിധാനം ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.