എറണാകുളം : താൻ സാമൂഹിക നീതി ഇല്ലാതാകയുമ്പോൾ അത് ചൂണ്ടിക്കാട്ടുമെന്നും, അതിന് കുറ്റപ്പെടുത്തേണ്ടെന്നും പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായത്തിൻ്റെ ശത്രു സമുദായംഗങ്ങൾ തന്നെയാണെന്നും, സത്യങ്ങൾ പറയുമ്പോൾ തന്നെ എന്തിനാണ് കല്ലെറിയുന്നതെന്നും അദ്ദേഹം ചോദിച്ചു. (Vellapally Natesan's response)
താൻ മുസ്ലിം വിരുദ്ധൻ അല്ലെന്നും വർഗീയ വാദി ചിത്രീകരിച്ചുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്ലീം സമുദായത്തിന് മലപ്പുറത്ത് 11 എയ്ഡഡ് കോളേജുണ്ട് എന്നും, ഒരു സമുദായം മാത്രം വളർന്നാൽ പോരാ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.