Vellapally Natesan : 'തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ ?': വെള്ളാപ്പള്ളി നടേശൻ

മാപ്പിള ലഹളയാണ് ശ്രീനാരായണ ഗുരു ആലുവ മണപ്പുറത്ത് സർവ്വമത സമ്മേളനം നടത്താൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Vellapally Natesan's controversial remarks
Published on

തിരുവനന്തപുരം : മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി കണക്കാക്കുന്നത് ചരിത്ര നിഷേധമാണെന്നും, അതിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും പറഞ്ഞ് എസ് എൻ ഡി പി ജനറൽ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു.(Vellapally Natesan's controversial remarks)

തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. പ്രവാചകൻ പറഞ്ഞത് അവർ അനുസരിക്കുന്നുണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി, ദർശനങ്ങളെല്ലാം നല്ലതാണെങ്കിലും അത് പ്രായോഗികതലത്തിൽ വരുമ്പോൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുകയാണ് എന്നും വിമർശിച്ചു.

മാപ്പിള ലഹളയാണ് ശ്രീനാരായണ ഗുരു ആലുവ മണപ്പുറത്ത് സർവ്വമത സമ്മേളനം നടത്താൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com