Ayyappa Sangamam : 'അയ്യപ്പ സംഗമം വിജയം, ഇടതു പക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണ്': ആഗോള അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളി നടേശൻ

യുവതി പ്രവേശനം സംബന്ധിച്ച കേസുകൾ പിൻവലിച്ചാൽ സർക്കാരിന് അതിൻ്റെ ഗുണം ലഭിക്കുമെന്നു പറഞ്ഞ അദ്ദേഹം, പ്രതിപക്ഷത്തെ വിമർശിച്ചു.
Ayyappa Sangamam : 'അയ്യപ്പ സംഗമം വിജയം, ഇടതു പക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണ്': ആഗോള അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളി നടേശൻ
Published on

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം വിജയമാണെന്ന് പറഞ്ഞ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും ഒരുപാട് ചർച്ചകൾ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Vellapally Natesan on Global Ayyappa Sangamam)

മുഖ്യമന്ത്രിയുടെ കാറിലാണ് അദ്ദേഹം വേദിയിൽ എത്തിയത്. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ് എന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല എന്നും വിമർശിച്ചു.

സർക്കാരിന്റെ സമീപനം തിരുത്തിയ രീതിയിലാണെന്നും, മുൻകാല അനുഭവങ്ങൾ എൽ ഡി എഫിന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യുവതി പ്രവേശനം സംബന്ധിച്ച കേസുകൾ പിൻവലിച്ചാൽ സർക്കാരിന് അതിൻ്റെ ഗുണം ലഭിക്കുമെന്നും, ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി വിജയൻ മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com