
ഇടുക്കി : യു ഡി എഫ് ആഗോള അയ്യപ്പ സംഗമത്തിൽ വരേണ്ട കാര്യമില്ലെന്ന് പറഞ്ഞ് എസ് എൻ ഡി പി ജനറൽ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യു ഡി എഫ് എന്നാണ് അദ്ദേഹം ചോദിച്ചത്. (Vellapally Natesan against UDF)
അവർ വന്നില്ലങ്കിലും കുഴപ്പമില്ല എന്നും, അനാവശ്യ വിവാദം ഉണ്ടാക്കി ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അയ്യപ്പ വിരോധികൾ ആണ് ആഗോള അയ്യപ്പ സംഗമത്തെ എതിർക്കുന്നത് എന്നും അദ്ദേഹത്തെ വിമർശിച്ചു.
എൽ ഡി എഫ് കൊണ്ടുവന്നു എന്ന് കരുതി എതിർക്കേണ്ടതില്ല എന്നും, ശരിയാണെങ്കിൽ അംഗീകരിക്കണമെന്നും പറഞ്ഞ വെള്ളാപ്പള്ളി, യുഡിഎഫ് ആലോചിച്ചില്ലെങ്കിലും ഒരു പുല്ലും സംഭവിക്കില്ല എന്നും കൂട്ടിച്ചേർത്തു.