
ആലപ്പുഴ : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ലീഗ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Vellapally Natesan against Muslim League )
യോഗനാദം എഡിറ്റോറിയലിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ചിരിക്കുന്നുവെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ വിഭജനത്തിനായി വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും, കൂടുതൽ ഡെക്കറേഷനൊന്നും വേണ്ടെന്നും വെള്ളാപ്പള്ളി വിമർശിച്ചു.