Vellapally Natesan : 'ലീഗ് നേതാക്കൾക്ക് ഇരട്ട മുഖം, ചോദ്യം ചെയ്‌ത എന്നെ വർഗീയവാദി ആക്കി': വെള്ളാപ്പള്ളി നടേശൻ

ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പ്, നടക്കുന്നുണ്ടെന്നും കുറ്റവാളികളെ കണ്ടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Vellapally Natesan against Muslim League
Published on

തിരുവനന്തപുരം :മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് നേതാക്കൾക്ക് ഇരട്ടമുഖം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. നാട്ടിൽ മതേതരത്വം പറഞ്ഞ് പുറത്ത് പോയി വർഗീയത സംസാരിക്കുന്നതാണ് ഇവരുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Vellapally Natesan against Muslim League)

അദ്ദേഹം വിവിധ എസ്എൻഡിപി യോഗം യൂണിയനുകളിലെ ശാഖാഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുസ്ലിം കൂട്ടായ്മയെന്ന് പറഞ്ഞ് അവർ വോട്ടുബാങ്ക് സൃഷ്ടിക്കുമെന്നും, ഇതിൻ്റെ പേരിൽ വിലപേശി പലതും നേടിയെടുത്തുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ഇത് ചോദ്യംചെയ്ത തന്നെ വർഗീയവാദി ആക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പ്, നടക്കുന്നുണ്ടെന്നും കുറ്റവാളികളെ കണ്ടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com