
കൊച്ചി : എസ് എൻ ഡി പി ജനറൽ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈഴവർ വെറും നോക്കുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തി. ചെത്തുകാരൻ ആർക്കും വേണ്ടെന്നും എന്നാൽ, ചെത്തുകാരൻ്റെ പണം വേണമെന്നും അദ്ദേഹം വിമർശിച്ചു. (Vellapally Natesan about the community)
ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ ചെത്തുകാരൻ്റെ പണം കൊണ്ടാണ് വളർന്നതെന്നും, തന്നെ പണ്ട് കരിങ്കൊടി കാട്ടിയതും അവരാണെന്നും പറഞ്ഞ വെള്ളാപ്പള്ളി, ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി വളർന്നുവെന്നും, മുസ്ലിങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നുവെന്നും കൂട്ടിച്ചേർത്തു.