Temples : 'ജീവനക്കാരും ഇടനിലക്കാരുമുള്ള ഗൂഢ സംഘങ്ങൾ, സമ്പന്നരായ ഭക്തരിൽ നിന്ന് പണം തട്ടുന്നു': വെള്ളാപ്പള്ളി നടേശൻ

ശാന്തിയും സമാധാനവും നൽകേണ്ട ആരാധനാലയനങ്ങളിൽ ഇപ്പോൾ അത് കിട്ടാനില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Temples : 'ജീവനക്കാരും ഇടനിലക്കാരുമുള്ള ഗൂഢ സംഘങ്ങൾ, സമ്പന്നരായ ഭക്തരിൽ നിന്ന് പണം തട്ടുന്നു': വെള്ളാപ്പള്ളി നടേശൻ
Published on

തിരുവനന്തപുരം : ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢ സംഘങ്ങൾ വിളയാടുകയാണെന്ന് പറഞ്ഞ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഇതെന്നും, സമ്പന്നരായ ഭക്തരിൽ നിന്നും സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Vellapally Natesan about Temples)

മതേതര രാഷ്ട്രത്തിൽ ക്ഷേത്ര ഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ഭരണത്തിൽ നല്ല കാര്യങ്ങളേക്കാൾ കൂടുതലും കേട്ട കാര്യങ്ങൾ നടക്കുന്നുവെന്നും, ദേവസ്വം ബോർഡുകളുടെ സ്വയംഭരണം പേരിന് മാത്രം ആണെന്നും, സർക്കാർ നിശ്ചയിക്കുന്നവരാണ് ഭരണകർത്താക്കൾ എന്നും അദ്ദേഹം വിമർശിച്ചു.

ശാന്തിയും സമാധാനവും നൽകേണ്ട ആരാധനാലയനങ്ങളിൽ ഇപ്പോൾ അത് കിട്ടാനില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ വിമർശനം എസ്എൻഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലിൽ ആണ്.

Related Stories

No stories found.
Times Kerala
timeskerala.com