NSS : 'ശബരിമലയിലെ സർക്കാർ നിലപാട് മാറ്റം NSSന് ബോധ്യപ്പെട്ടു, തെരഞ്ഞെടുപ്പിൽ LDFന് ഗുണം ചെയ്യും': വെള്ളാപ്പള്ളി നടേശൻ

ആചാരങ്ങൾ സംരക്ഷിക്കണമെന്നും, യുവതീ പ്രവേശനം പാടില്ലെന്നും ആണ് അവരുടെ നിലപാടെന്നും, തങ്ങളും അത് തന്നെയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി
Vellapally Natesan about NSS
Published on

തിരുവനന്തപുരം : ശബരിമലയിലെ സർക്കാർ നിലപാട് മാറ്റം എൻ എസ് എസിന് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽ ഡി എഫിന് ഇത് തെരഞ്ഞെടുപ്പിൽ ഉപകാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Vellapally Natesan about NSS)

എൻ എസ് എസ് നിലപാട് സമദൂരം ആണോ, ശരിദൂരം ആണോയെന്ന് അറിയില്ല എന്നും, വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുണ നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആചാരങ്ങൾ സംരക്ഷിക്കണമെന്നും, യുവതീ പ്രവേശനം പാടില്ലെന്നും ആണ് അവരുടെ നിലപാടെന്നും, തങ്ങളും അത് തന്നെയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി. തൻ്റെ നിലപാടിനൊപ്പം എൻ എസ് എസ് എത്തിയോ എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com