വെള്ളാപ്പള്ളിയുടേത് ത്യാഗബോധം നിറഞ്ഞ പ്രവർത്തനം ; മന്ത്രി വി.എൻ. വാസവൻ |v n vasavan

എസ്എൻഡിപിയുടെ പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി.
v-n-vasavan
Published on

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി.എൻ വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്.വെള്ളാപ്പള്ളിയുടേത് ത്യാഗബോധം നിറഞ്ഞ പ്രവർത്തനമാണ്.എസ്എൻഡിപിയുടെ പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണ്.ക്രൈസിസ് മാനേജ്‌മെന്റ് വിദ്ഗദമായി കൈകാര്യം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം, ഗുരു ജാതിയും മതവും ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുവിനെ ഈഴവനിലേക്ക് ഒതുക്കിയെന്നും ഗുരുപറഞ്ഞത് ഈഴവന് മാത്രമുള്ളതാണെന്നും വ്യാഖ്യാനിച്ചു. ജാതി പറഞ്ഞവരും പറയാത്തവരും എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കണം. അധികാരത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണം. തനിക്ക് രാഷ്ട്രീയ മോഹമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com