ബാബറി മസ്ജിദ് തകർത്തപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്എൻഡിപിയെന്ന് വെളളാപ്പളളി | Vellapalli Natesan

മുസ്‌ലിം ലീഗിനൊപ്പം താന്‍ അണ്ണന്‍ തമ്പി ആയി നടന്നതാണ്.
Vellapally Natesan

ആലപ്പുഴ : മലപ്പുറം ഒരു മതത്തിനും സ്വന്തമല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്എന്‍ഡിപി. അന്ന് എന്‍എസ്എസും ക്രിസ്ത്യാനികളും അന്ന് മിണ്ടിയില്ലെന്നും വെളളാപ്പളളി പറഞ്ഞു.

മുസ്‌ലിം ലീഗിനൊപ്പം താന്‍ അണ്ണന്‍ തമ്പി ആയി നടന്നതാണ്. അവര്‍ അവരുടെ കാര്യം സാധിച്ച് കടന്നുപോയെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിന് അസാധ്യ ഇച്ഛാശക്തിയാണെന്നും കണ്ടവന്റെ കയ്യില്‍ നിന്ന് കടംവാങ്ങിയാണെങ്കിലും നമുക്ക് വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് ആവശ്യത്തിന് സീറ്റ് കിട്ടിയെന്നും കരയുന്ന കുഞ്ഞിനേ പാലുളളു എന്ന് തെളിയിക്കുകയാണ് അവർ. ഇടതുസര്‍ക്കാര്‍ കണ്ടവന്റെ കയ്യില്‍ നിന്ന് കടംവാങ്ങി ആണെങ്കിലും നമുക്ക് വേണ്ടത് ചെയ്യും. പെന്‍ഷന്‍ കൂട്ടിയതുള്‍പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരല്ലാതെ ആരെങ്കിലും ചെയ്യുമോ ?

എന്നെ ചിലര്‍ വര്‍ഗീയവാദി എന്ന് വിളിക്കുന്നു. എസ്എന്‍ഡിപി സാമൂഹിക സത്യങ്ങള്‍ വിളിച്ചുപറയും. മതനിരപേക്ഷമാണ് ഈഴവ സമുദായം. മുതലാക്കല്‍ സ്വഭാവം എസ്എന്‍ഡിപിയ്ക്ക് ഇല്ല. ഒന്‍പത് എംപിമാരുണ്ട്. ഈഴവനും പട്ടികജാതിക്കാരനുമില്ല. അധികാരത്തില്‍ അധസ്ഥിതരും വരേണ്ടേ? എസ്എന്‍ഡിപിക്ക് പരിഗണനയും പരിരക്ഷയും വേണം. എസ്എന്‍ഡിപി ദുഃഖത്തിലാണെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com