'കുമാരനാശാന് പോലും സാധിക്കാത്ത കാര്യം വെള്ളാപ്പള്ളിക്ക് കഴിഞ്ഞു; മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു; മ​ല​പ്പു​റ​ത്ത് പ​റ​ഞ്ഞ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് എ​തി​രെ; പിന്തുണച്ച് മുഖ്യമന്ത്രി

Vellapalli
Published on

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും, പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തിലും മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പിന്തുണച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് എ​തി​രെ​യാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്നും ആ ​പാ​ർ​ട്ടി​ക്ക് വേ​ണ്ടി ചി​ല​ർ പ്ര​സം​ഗം തെ​റ്റാ​യി പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വെ​ള്ളാ​പ്പ​ള്ളി മ​ത​നി​ര​പേ​ക്ഷ​ത എ​ന്നും ഉ​യ​ർ​ത്തി പി​ടി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത് ചി​ല വി​വാ​ദ​ങ്ങ​ളു​ണ്ടാ​യി. എ​ന്നാ​ൽ വെ​ള്ളാ​പ്പ​ള്ളി​യെ അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക് അ​റി​യാം അ​ദ്ദേ​ഹം ഒ​രു മ​ത​ത്തി​നും എ​തി​ര​ല്ലെ​ന്ന്.ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി പി​ടി​ച്ച് നി​ൽ​ക്കാ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം അം​ഗ​ങ്ങ​ൾ​ക്ക് ആ​ശ​യും ആ​വേ​ശ​വും ന​ൽ​കി എ​ന്ന​താ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​ന്ന നേ​താ​വി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്-മുഖ്യമന്ത്രി പറഞ്ഞു.

‌വെ​ള്ളാ​ള്ളി​ക്ക് കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ന​ല്ല ശേ​ഷി​യു​ണ്ട്. സ​ര​സ്വ​തി വി​ലാ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ക്കി​നു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​കൊ​ണ്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് കീ​ഴി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​വും എ​സ്എ​ൻ ട്ര​സ്റ്റും വ​ള​ർ​ന്നു.കു​മാ​ര​നാ​ശാ​ന് പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് സാ​ധി​ച്ച​ത്. കു​മാ​ര​നാ​ശാ​ൻ പോ​ലും 16 വ​ർ​ഷം മാ​ത്ര​മാ​ണ് ഈ ​സ്ഥാ​ന​ത്ത് ഇ​രു​ന്ന​ത് എ​ന്ന​ത് ഓ​ർ​ക്ക​ണം. വെ​ള്ളാ​പ്പ​ള്ളി​ക്ക് കീ​ഴി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​വും എ​സ്എ​ൻ ട്ര​സ്റ്റും വ​ള​ർ​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related Stories

No stories found.
Times Kerala
timeskerala.com