
തൃശ്ശൂർ: ഒല്ലൂർ ഭാഗത്ത് എക്സൈസ് ഐബിയും സ്ക്വാഡും നടത്തിയ വാഹന പരിശോധനയിൽ പിക്കപ്പ് വാഹനത്തിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് എക്സൈസ് പിടികൂടി(spirit). 1485 ലിറ്റർ സ്പിരിറ്റ് കന്നാസുകളിലാക്കി സൂക്ഷിച്ചിരുന്നതാണ് എക്സൈസ് പിടികൂടിത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
എക്സൈസ് സംഘത്തിന്റെ വാഹന പരിശോധന കണ്ട് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിക്കപ്പ് എക്സൈസ് വാഹനത്തിൽ ഇടിച്ചതായാണ് വിവരം. ഓടി രക്ഷപ്പെടുന്ന ഡ്രൈവരുടെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. ഇയാൾക്കായുള്ള ഊർജ്ജിത അന്വേഷണം തുടരുകയാണ്.