നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു : പിന്നാലെ വാഹനം പുഴയിലേക്ക് വീണു | Vehicle

വാഹനത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു : പിന്നാലെ വാഹനം പുഴയിലേക്ക് വീണു | Vehicle
Published on

തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭയിൽ പുതിയ വാഹനത്തിൻ്റെ ഉദ്ഘാടനത്തിനിടെ വാഹനം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീഴുകയായിരുന്നു.(Vehicle fell into the river after the municipality chairman flagged off)

നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്, ഉച്ചയോടെയാണ് സംഭവം നടന്നത്.

നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വാഹനം മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവർ ബിന്ദുവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

വാഹനം വെള്ളത്തിൽ മുങ്ങിയെങ്കിലും, കരയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ തന്നെ വെള്ളത്തിൽ ചാടി ഇരുവരെയും രക്ഷപ്പെടുത്തി. വാഹനത്തിൻ്റെ മുൻഭാഗത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വാഹനം പിന്നീട് പുഴയിൽ നിന്ന് പുറത്തെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com