
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ സിപിഎമ്മിന് യാതൊരു പങ്കും ഇല്ലെന്ന് ഇടത് മുന്നണി എം. സ്വരാജ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വാഭാവിക പരിശോധന മാത്രമാണ് നടന്നതെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
അത്തരം പരിശോധനകൾ നല്ലതാണ്. നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും കഴിയും.ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല. വാഹനം പരിശോധിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നേരിടട്ടെയെന്നും സ്വരാജ് പറഞ്ഞു.