പാലക്കാട് : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. പെരുമാൾ, സുബ്രഹ്മണ്യൻ, അജിമോൻ, അനു എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 8.30ഓടെ നാട്ടുകൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം ഉണ്ടായത്. പോലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വരികയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.