അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾക്ക് ദാരുണാന്ത്യം, 11 പേർക്ക് പരിക്ക് | Accident

കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾക്ക് ദാരുണാന്ത്യം, 11 പേർക്ക് പരിക്ക് | Accident
Updated on

മലപ്പുറം: പൊന്നാനിയിൽ വാഹനാപകടത്തിൽ ഒരു അയ്യപ്പഭക്തൻ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. (Vehicle carrying Ayyappa devotees met with accident, One dies tragically)

അപകടത്തിൽ മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും ശബരിമല യാത്രികർ അപകടത്തിൽപ്പെട്ടിരുന്നു. തീർത്ഥാടനകാലം തുടങ്ങിയതോടെ സംസ്ഥാന പാതകളിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com