
പത്തനംതിട്ട: തിരുവല്ല - കോഴഞ്ചേരി റോഡിൽ ടിപ്പറും ടോറസും കൂട്ടിയിടിച്ച് അപകടം. ഇടിയ്ക്ക് പിന്നാലെ ടോറസിന് തീപിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം ഉണ്ടായത്.
തീ പടർന്ന ഉടനെ ടോറസിന്റെ ഡ്രൈവർ വണ്ടിയിൽ നിന്നും ചാടി പുറത്തിറങ്ങി.തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചത്. ടോറസ് പൂർണമായും കത്തി നശിച്ചു. ചരക്കുമായി നിന്നും പത്തനംതിട്ടയ്ക്ക് പോയ ടോറസാണ് അപകടത്തിൽപ്പെട്ടത്.
പ്രധാന റോഡിൽ നിന്ന പോക്കറ്റ് റോഡിലേക്ക് കയറാൻ വേഗത കുറയ്ക്കാനുള്ള ശ്രമത്തിനിടെ ടോറസിന്റെ നിയന്ത്രണം നഷ്ടമായി അപകടപ്പെട്ടത്.