
ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്.
രാത്രി എട്ടിന് ചേർത്തല പൂത്തോട്ട പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ രവീന്ദ്രൻ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.