
പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തിൽ തൃക്കല്ലൂര് സ്വദേശികളായ ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. അയ്യപ്പന്‍കുട്ടി, അസീസ് എന്നിവരാണ് മരിച്ചത്. പാലക്കാട് ജില്ലയിലെ തച്ചമ്പാറയ്ക്കടുത്ത് ഇടയ്ക്കലില്‍ ആണ് അപകടം നടന്നത്. രാത്രി 8.15ന് ആയിരുന്നു അപകടം ഉണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്, ദേശീയപാതയില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.