
തൃശൂര്‍: കഴിഞ്ഞ ദിവസം, ബംഗളുരുവിലേക്കുള്ള യാത്രക്കിടെ സേലത്തുവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും തൃശൂർ സൺ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്.അപകടത്തിൽ ഷൈന്റെ പിതാവ് സി.പി.ചാക്കോ മരിച്ചിരുന്നു. ധർമപുരി ഗവ. മെഡിക്കൽ കോളജില്‍ ആശുപത്രിയിൽ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.