Veeramala Kunnu : കാസർഗോഡ് വീരമലക്കുന്ന് ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണു: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി എ കെ ശശീന്ദ്രൻ

ഗതാഗതം ഉടൻ പുനഃസ്ഥാപിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.
Veeramala Kunnu : കാസർഗോഡ് വീരമലക്കുന്ന് ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണു: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി എ കെ ശശീന്ദ്രൻ
Published on

കാസർഗോഡ് : ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണു. നീലേശ്വരത്തിനും ചെറുവത്തൂരിനുമിടയിലാണ് കുന്ന് ഇടിഞ്ഞു വീണത്. (Veeramala Kunnu collapsed to NH)

വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കല്ലും മണ്ണുമെല്ലാം ദേശീയപാതയിലേക്ക് പതിച്ചതിനാൽ ഗതാഗതം തടസപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അപകടത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. ഗതാഗതം ഉടൻ പുനഃസ്ഥാപിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com