Kerala
എക്സാലോജിക് ഒരു കറക്ക് കമ്പനി, മുഖ്യമന്ത്രിയിലേക്കടക്കം അന്വേഷണം വരുമെന്ന് ഷോൺ ജോർജ്
കോട്ടയം: വീണാ വിജയന്റെ എക്സാലോജിക് ഒരു കറക്ക് കമ്പനിയാണെന്ന് ഷോൺ ജോർജ്. മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതിനു പിന്നാലെയാണ് ഷോണിന്റെ പ്രതികരണം. വീണ വിജയൻ ഒരു ഫാക്ടർ അല്ല. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയിലേക്കടക്കം അന്വേഷണം വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്നും എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോൾ തന്നെ ശുഭ പ്രതീക്ഷയായിരുന്നുവെന്നും ഷോൺ കൂട്ടിച്ചേർത്തു.