
തിരുവനന്തപുരം : മാസപ്പടി കേസിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ. ഇവർ എസ് എഫ് ഐ ഒ അന്വേഷണത്തിൽ അപ്പീൽ നൽകി. കർണാടക ഹൈക്കോടതിയിലാണ് അപ്പീൽ സമർപ്പിച്ചത്. (Veena Vijayan on SFIO investigation)
കേസിലെ അന്വേഷണം തടയണം എന്നാവശ്യപ്പട്ടു കൊണ്ട് ഹർജി തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബർ മൂന്നിനാണ് കേസ് പരിഗണിക്കുന്നത്.