Accident : കാറുകൾ കൂട്ടിയിടിച്ചത് കണ്ട് ആരോഗ്യ മന്ത്രി പുറത്തിറങ്ങി : പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു

ഇവർക്ക് വിദഗ്ധ ചികിത്സ നൽകാൻ നിർദേശവും നൽകി. 9 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്
Accident : കാറുകൾ കൂട്ടിയിടിച്ചത് കണ്ട് ആരോഗ്യ മന്ത്രി പുറത്തിറങ്ങി : പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു
Published on

കൊല്ലം : രണ്ടു കാറുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കൊല്ലം നിലമേലിലാണ് സംഭവം. അത് വഴി പോയ വീണ ജോർജ് വാഹനം നിർത്തി കാറിൽ നിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നൽകി. (Veena George's help in Kollam accident)

അവരെ പെട്ടെന്ന് തന്നെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ നൽകാൻ നിർദേശവും നൽകി. 9 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവാഹനങ്ങളുടെയും മുൻഭാഗം ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു.

Related Stories

No stories found.
Times Kerala
timeskerala.com