കോട്ടയം : പ്രതിപക്ഷ പാർട്ടികൾ വിമർശനം ആളിക്കത്തിക്കുന്നതിനിടയിലും കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ജീവൻ നഷ്‌ടമായ ബിന്ദുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത് രാവിലെ ഏഴേ കാലോടെയാണ്. (Veena George visits Bindu's family)
ബിന്ദുവിൻ്റെ ഭർത്താവ്, മക്കൾ, അമ്മ എന്നിവരോട് സംസാരിച്ച്, ആശ്വാസവാക്കുകൾ പറഞ്ഞ്, വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് അവർ മടങ്ങിയത്. പ്രാദേശിക സി പി എം നേതാക്കളുമൊത്താണ് വീണ ജോർജ് അവിടെയെത്തിയത്.
ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദുഃഖം തൻ്റേത് കൂടിയാണെന്ന് പറഞ്ഞ മന്ത്രി, അവരെ കണ്ടു സംസാരിച്ചുവെന്നും കൂട്ടിച്ചേർത്തു. സർക്കാർ ഒപ്പമുണ്ടാകുമെന്നും, എല്ലാ തലത്തിലും പൂർണ്ണമായും ഒപ്പമുണ്ടാകുമെന്നും, മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കും എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.