
മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സൗഖ്യം സദാ ആൻ്റിബയോട്ടിക് സാക്ഷരതാ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു വീണ ജോർജ്. വലിയ വിപത്തിനെതിരായുള്ള പോരാട്ടമാണ് സൗഖ്യം സദാ ക്യാമ്പയിനെന്നും തുടർന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിദ്യാർഥികൾക്ക് സൗഖ്യം സദാ ക്യാമ്പെയ്നിൻ്റെ ചാർട്ട് നൽകിയാണ് മന്ത്രി വീണ ജോർജ് സാക്ഷരതാ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് സൗഖ്യം സദാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.