കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി ജീവൻ നഷ്‌ടമായ ബിന്ദുവെന്ന സ്ത്രീയുടെ വീട് ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശിച്ചേക്കും.(Veena George to visit Bindu's house)
കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും. റിപ്പോർട്ട് തയ്യാറാക്കിയത് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ആണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ധനസഹായം പ്രഖ്യാപിക്കുന്നത്.
ഇത് അടുത്ത വെള്ളിയാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിർണയിക്കും. സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.