
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം മനഃപൂർവ്വം ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തി. (Veena George to VD Sathesan)
പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്ന ഇതിനായി ചില മാധ്യമങ്ങളും കൂട്ട് നിൽക്കുന്നുവെന്നാണ് മന്ത്രിയുടെ ആരോപണം. കേരളത്തിലെ ആരോഗ്യവകുപ്പ് വലിയ മാറ്റങ്ങൾ ഉണ്ടായ മേഖല ആണെന്നും, പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും പറഞ്ഞ മന്ത്രി, അദ്ദേഹം അതിന് തയ്യാറാകട്ടെയെന്നും വ്യക്തമാക്കി.
ജനങ്ങൾ എല്ലാ കാര്യങ്ങളും അറിയട്ടെയെന്നും അവർ പ്രതികരിച്ചു. വിവാദത്തിൽ സജി ചെറിയാൻ ഇന്നലെ തന്നെ വിശദീകരണം നൽകിയെന്നും വീണ ജോർജ് പറഞ്ഞു.