കൊച്ചി : മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം.
ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാനാണ് മാധ്യങ്ങളുടെ ശ്രമം. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ല. എത്ര ശ്രമിച്ചാലും ആരോഗ്യമേഖല മുന്നോട്ട് പോകുന്നു. സാധാരണക്കാരെ സർക്കാർ ചേർത്തുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ട്. പ്രധാനപ്പെട്ട ആശുപത്രികളിൽ വിദേശത്തുള്ള വൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. അവർ ചെലവാക്കുന്ന പണം കൂടുതൽ ലാഭമാക്കി തിരിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യം.സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.