തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെ തള്ളാതെ ആരോഗ്യമന്ത്രി വീണ ജോർജ്. അദ്ദേഹം പറഞ്ഞത് സിസ്റ്റത്തെ കുറിച്ചാണെന്നും, പറഞ്ഞതെല്ലാം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. (Veena George on Trivandrum Medical College issue)
ഡോക്ടർ ഹാരിസ് സത്യസന്ധനായ, കഠിനാധ്വാനിയായ വ്യക്തിയാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ടെന്നും, ഒരു വർഷം സംസ്ഥാനം 1600 കോടി നൽകിയെന്നും അവർ പറഞ്ഞു.