
തിരുവനന്തപുരം: മന്ത്രി വീണ ജോർജ് പരാതിയില്ലാതെ കേസെടുക്കാനുള്ള മാർഗം ആലോചിക്കുമെന്ന് പറഞ്ഞ് രംഗത്ത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രഞ്ജിത്തും, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖും രാജിവച്ചതിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർക്കാർ തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. നിയമവിദഗ്‌ധരുമായി ചേർന്ന് പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് ആലോചിക്കുമെന്ന് പറഞ്ഞ മന്ത്രി, പരാതി കൊടുക്കാൻ ആരെങ്കിലും സഹായം ആവശ്യപ്പെട്ടാൽ അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി നൽകുമെന്നും പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് സർക്കാർ കോടതിയിൽ വ്യക്തമാക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.