
പാലക്കാട് : ആരോഗ്യമന്ത്രി വീണ ജോർജ് നിപ വ്യാപനം സംബന്ധിച്ച പ്രതിരോധ നടപടികളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തി. ഇതിനായി കർശനവും സൂക്ഷ്മവുമായ നിരീക്ഷണ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. (Veena George about Nipah outbreak)
നിലവിൽ പാലക്കാട് സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളതെന്നും, അക്കൂട്ടത്തിൽ 100 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും, 73 പേർ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലും ഉണ്ടെന്നും മന്ത്രി അറിയിച്ചു.
52 പേര്‍ ഹൈ റിസ്‌കിലും 48 പേര്‍ ലോ റിക്‌സിലുമുള്ളവർ ആണെന്നും പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിൽ മന്ത്രി അറിയിച്ചു.